#Bharatanatyam | ഒരേ വേദിയിൽ 12,000 ഭരതനാട്യ നര്‍ത്തകര്‍; ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകടനം കൊച്ചിയിൽ അൽപ്പസമയത്തിനകം

#Bharatanatyam | ഒരേ വേദിയിൽ 12,000 ഭരതനാട്യ നര്‍ത്തകര്‍; ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകടനം കൊച്ചിയിൽ അൽപ്പസമയത്തിനകം
Dec 29, 2024 05:48 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ലോക റെക്കോർഡ് ലക്ഷ്യമിട്ട് 12000 നർത്തകർ ഒരു മിച്ചു ചേർന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം കൊച്ചിയിൽ അരങ്ങേറും.വൈകിട്ട് ആറിന് കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മൃദംഗ വിഷന്റെ നേതൃത്വത്തിലാണ് ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് 8 മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തപരിപാടി.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അദ്ദേഹത്തിൻ്റെ ഏക മകൻ ദീപാങ്കുരൻ സംഗീതം നൽകി, പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിനു നൃത്താവിഷ്കാരം ഒരുക്കൂന്നത് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയാണ്.

നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറുമാസത്തോളം പരിശീലനം നടത്തിയാണു പരിപാടിക്കു തയാറെടുക്കുന്നത്.അൻപതോളം രാജ്യങ്ങളിൽൽ നിന്നുള്ള 300 നർത്തകരും മുംബൈ, ബെംഗളൂരു, ഹൈദരാ ബാദ്, ചെന്നൈ തുടങ്ങിയ ഇട ങ്ങളിൽ നിന്നുള്ള മലയാളി നർ ത്തകരും പരിപാടിയുടെ ഭാഗമാകും.

ശിവതാണ്ഡവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന നൃത്തപരിപാടിയുടെ വസ്ത്രം ഒരുക്കിയിട്ടുള്ളത് കൈലാസം തീമിൽ ആണ്.

12000 നർത്തകർക്കുള്ള നീല നിറത്തിലുള്ള ആർട് സിൽക് സാരി കല്യാൺ സിൽക്സ് സമ്മാനിക്കും.പരിപാടിയുടെ ഭാഗമായി പാരിസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും വിദ്യാ ഉണ്ണി, ഋതുമന്ത്ര, ഉത്തര ഉണ്ണി, ദേവി ചന്ദന തുടങ്ങിയവരുടെ നൃത്തപ്രകടനങ്ങളും അരങ്ങേറും.

വൈകിട്ട് മൂന്നു മുതൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിക്കും.

149 രൂപയാണ് ടിക്കറ്റ് നി രക്ക്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ലഭിക്കുമെന്നു ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി, മൃദംഗവിഷൻ മുഖ്യര ക്ഷാധികാരി സിജോയ് വർഗീസ്, എംഡി നിഘോഷ് കുമാർ, ഷമീർ എന്നിവർ അറിയിച്ചു.

#Bharatanatyam #dancers #same #stage #GuinnessWorldRecord #performance #takeplace #Kochi

Next TV

Related Stories
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

Apr 19, 2025 10:32 PM

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ്...

Read More >>
കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 19, 2025 10:15 PM

കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം...

Read More >>
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:40 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി ....

Read More >>
നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

Apr 19, 2025 09:32 PM

നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ്...

Read More >>
മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Apr 19, 2025 09:30 PM

മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍...

Read More >>
Top Stories